വടക്കൻ കുവൈത്തിലെ മരുഭൂമിയിൽ മദ്യ ഫാക്ടറി; രണ്ടുപേർ അറസ്റ്റിൽ
ഏഷ്യൻ പൗരന്മാർ നടത്തിയ ഫാക്ടറിയിൽനിന്ന് മദ്യശേഖരം പിടികൂടി
കുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിലെ മരുഭൂമിയിൽ അനധികൃത മദ്യ ഫാക്ടറി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ രണ്ട് ഏഷ്യൻ പൗരന്മാർ അറസ്റ്റിലായി. ഫാക്ടറിയിൽനിന്ന് മദ്യശേഖരം പിടികൂടി. ശൂന്യമായ 1,780 പ്ലാസ്റ്റിക് കുപ്പികളും കണ്ടെത്തി. മദ്യം വാറ്റാനുള്ള നിരവധി ബാരലുകളും വിവിധ നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തു.
വീട്ടിലുണ്ടാക്കിയ 180 കുപ്പി മദ്യവുമായി പ്രവാസി പിടിയിൽ
പ്രാദേശികമായി നിർമിച്ച 180 കുപ്പി മദ്യവുമായി പ്രവാസിയെ കുവൈത്തിലെ ജിലീബ് അൽഷുയൂഖ് പൊലീസ് പിടികൂടി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. അൽ ഹസാവി മേഖലയിൽ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായി കാർ കണ്ടതിനെ തുടർന്നായിരുന്നു അറസ്‌റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊലീസിനെ കണ്ടതോടെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് പിടിയിലായി. മുപ്പത് വയസ്സുകാരനായ പ്രതി മദ്യം തന്റെ അപ്പാർട്ട്‌മെന്റിൽ ഉണ്ടാക്കിയതാണെന്ന് സമ്മതിച്ചു. ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, സാൽമിയ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മയക്കുമരുന്ന് ഉപയോഗിച്ചയാളെ ഹവല്ലി സെക്യൂരിറ്റി പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ടപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥർ ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തി, കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
Adjust Story Font
16