Quantcast

മനുഷ്യക്കടത്ത് തടയുന്നതിനായി കുവൈത്തിൽ പ്രത്യേക സമിതിയെ നിയമിക്കും

സമിതിയുടെ നേതൃത്വത്തിൽ മനുഷ്യക്കടത്തിന് ഇരയായവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമപരമായ പരിരക്ഷ നൽകും

MediaOne Logo

Web Desk

  • Updated:

    2024-05-08 14:08:29.0

Published:

8 May 2024 2:06 PM GMT

2024 Global Peace Index: Kuwait tops Middle East
X

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് തടയുന്നതിനായി പ്രത്യേക സമിതിയെ നിയമിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കുന്നത്. പ്രവാസി തൊഴിലാളികൾക്കിടയിൽ അവബോധമുണ്ടാകുന്നതിനും അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി ഇവർ പ്രചരണം നടത്തും.

സിവിൽ, ചാരിറ്റബിൾ സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുകയെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖാലിദ് അൽ അജ്മി അറിയിച്ചു. മൂന്ന് മാസത്തേക്കായിരിക്കും കാമ്പയിൻ സംഘടിപ്പിക്കുക. സമിതി അംഗങ്ങൾ രാജ്യത്തെ അഭയ കേന്ദ്രങ്ങളിൽ ഫീൽഡ് സന്ദർശനം നടത്തും. സമിതിയുടെ നേതൃത്വത്തിൽ മനുഷ്യക്കടത്തിന് ഇരയായവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമപരമായ പരിരക്ഷ നൽകും. ഇത്തരക്കാർക്കെതിരെ അന്വേഷണം നടത്തുവാനും സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story