Quantcast

കുവൈത്തിൽ നീണ്ട ഇടവേളക്കു ശേഷം പ്രവേശന വിസ അനുവദിച്ചു തുടങ്ങി

ജീവിതപങ്കാളിക്കും 16 വയസ്സിൽ താഴെയുള്ള മക്കൾക്കുമുള്ള ആശ്രിത സന്ദർശന വിസകളാണ് അനുവദിച്ചു തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    1 Nov 2021 3:59 PM GMT

കുവൈത്തിൽ നീണ്ട ഇടവേളക്കു ശേഷം പ്രവേശന വിസ അനുവദിച്ചു തുടങ്ങി
X

കുവൈത്തിൽ നീണ്ട ഇടവേളക്കു ശേഷം പ്രവേശന വിസ അനുവദിച്ചു തുടങ്ങി. പ്രവാസി കുടുംബങ്ങൾക്കുള്ള സന്ദർശന വിസയും ആശ്രിത വിസയുമാണ് നവംബർ ഒന്ന് മുതൽ അനുവദിച്ചു തുടങ്ങിയത്. ജീവിതപങ്കാളിക്കും 16 വയസ്സിൽ താഴെയുള്ള മക്കൾക്കുമുള്ള ആശ്രിത സന്ദർശന വിസകളാണ് അനുവദിച്ചു തുടങ്ങിയത്. 500 ദിനാർ അടിസ്ഥാന ശമ്പളം ഉള്ളവർക്കാണ് കുടുംബ വിസ ലഭിക്കുക. കുടുംബാംഗങ്ങളിൽ 12 വയസ്സിനു മുകളിലുള്ളവർക്ക് കുവൈത്ത് അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണം. അപേക്ഷകനും വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ഉണ്ടായിരിക്കണം.

വാണിജ്യ ആവശ്യാർത്ഥമുള്ള സന്ദർശ്ശക വിസയും 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസയും അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സ്പെഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയോടെ ഹോട്ടലുകൾക്ക് ഇലക്ട്രോണിക് വിസകളും ജിസിസി രാജ്യങ്ങളിൽ താമസാനുമതിയുള്ള പ്രഫഷണലുകൾക്കു ഓൺ അറൈവൽ വിസയും നൽകും. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന വിസ വിതരണം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പുനരാരംഭിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൊറോണ എമ്മാർജൻസി കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെ സെപ്റ്റംബർ മുതൽ വിസ നൽകുന്നുണ്ട്. യാത്രാനിയന്ത്രണങ്ങൾ കാരണം ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന വിദേശ തൊഴിലാളികൾക്ക് വിസ വിതരണം പുനരാരംഭിച്ചത് വലിയ ആശ്വാസമാണ്.

TAGS :

Next Story