Quantcast

കുവൈത്തിൽ എ.ഐ ക്യാമറകൾ പണി തുടങ്ങി; 15 ദിവസത്തിനിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ

രാജ്യത്തെ പ്രധാന റോഡുകളിൽ ഏകദേശം 252 ലേറെ എ.ഐ. ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Jan 2025 1:31 PM

Court awaits repeat traffic offenders in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രതൈ! എഐ ക്യാമറ കണ്ണുകളിൽ നിങ്ങൾ കുടങ്ങിയേക്കാം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ സജീവ പ്രവർത്തനം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 15 ദിവസത്തിനിടെ 18,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രധാന റോഡുകളിൽ ഏകദേശം 252 ലേറെ എ.ഐ. ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത് .

പുതിയ ക്യാമറകൾക്ക് ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും ഗതാഗത ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിയും. ഇതുപ്രകാരം, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വാഹനം ഉടമയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവയർനസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ അറിയിച്ചു. ഡിസംബറിൽ 15 ദിവസത്തിനിടെ മാത്രം 4,944 ലംഘനങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.

2024-ൽ ഗതാഗത അപകട മരണങ്ങളിൽ കുറവുണ്ടായതായി അബ്ദുല്ല ബു ഹസ്സൻ ചൂണ്ടിക്കാട്ടി. 2023-ൽ 296 അപകട മരണങ്ങൾ ഉണ്ടായപ്പോൾ 2024-ൽ 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വാഹനങ്ങളുടെയും റോഡുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും എണ്ണം വർധിച്ചിട്ടും 12 കേസുകളുടെ കുറവാണ് ശ്രദ്ധേയമായ മാറ്റമെന്നും അദ്ദേഹം അറിയിച്ചു. ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ നേതൃത്വത്തിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ തുടർശ്രമങ്ങളാണ് ഗുണകരമായ ഈ മാറ്റത്തിന് പിന്നിലെന്നും ലെഫ്റ്റനന്റ് കേണൽ ബു ഹസ്സൻ പറഞ്ഞു. പുതിയ എ.ഐ. ക്യാമറകളുടെ സാന്നിധ്യം ഡ്രൈവർമാരെ വേഗത പരിധി ലംഘനങ്ങളിൽനിന്നും നിരീക്ഷിക്കുവാൻ സഹായകരമാകും. ക്യാമറാ ലൊക്കേഷനുകളിൽ വേഗത കുറച്ചാലും, മുൻ നിശ്ചിത പരിധി ലംഘിച്ചാൽ തിരഞ്ഞു പിടിക്കാൻ പുതിയ സാങ്കേതിക വിദ്യകൾ പ്രാപ്തമാക്കിയിട്ടുണ്ട്.

TAGS :

Next Story