Quantcast

കുവൈത്ത് പ്രവാസികളെ വട്ടംകറക്കി എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ

ഇന്ന് കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകളാണ് മണിക്കൂറുകൾ വൈകിയത്

MediaOne Logo

Web Desk

  • Published:

    15 May 2024 3:28 PM GMT

കുവൈത്ത് പ്രവാസികളെ വട്ടംകറക്കി എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ
X

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികളെ വട്ടംകറക്കി എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ. ഇന്ന് കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകളാണ് മണിക്കൂറുകൾ വൈകിയത്. കോഴിക്കോട് നിന്നു രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലോടയൊണ് കുവൈത്തിൽ എത്തിയത്.

ഇതോടെ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വൈകി. മണിക്കൂറുകൾ വൈകി വൈകീട്ട് 4.40നാണ് വിമാനം പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് ബുധനാഴ്ച വൈകീട്ട് 3.45ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴച പുലർച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച വൈകീട്ട് 7.25നുള്ള വിമാനം വ്യാഴാഴ്ച പുലർച്ചെ 5.40നാണ് പുറപ്പെടുക എന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story