Quantcast

എയർ ഇന്ത്യ എ​ക്സ്പ്ര​സ് സർവീസുകൾ വെട്ടിച്ചുരുക്കി; പ്രതിഷേധം ശക്തമാകുന്നു

MediaOne Logo

Web Desk

  • Published:

    16 Sep 2022 4:45 PM GMT

എയർ ഇന്ത്യ എ​ക്സ്പ്ര​സ് സർവീസുകൾ വെട്ടിച്ചുരുക്കി; പ്രതിഷേധം ശക്തമാകുന്നു
X

കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എ​ക്സ്പ്ര​സ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു. ആഴ്ചയിൽ അഞ്ച് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എ​ക്സ്പ്ര​സ് സർവീസുകളാണ് മൂന്നായി ചുരുക്കിയത്. ഇതോടെ കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് സെ​ക്ട​റി​ൽ എ​ക്സ്പ്ര​സ് സർവീസുകൾ ശ​നി, തി​ങ്ക​ൾ, വ്യാ​ഴം ദിവസങ്ങളിൽ മാത്രമായി.

ഒക്ടോബർ മുതലാണ് പുതിയ ഷെഡ്യൂൾ ആരംഭിക്കുക. നിർത്തലാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് ബു​ക്ക് ചെ​യ്ത​വ​ർ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക് തു​ക തിരികെ ​ന​ൽ​കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു.

നിലവിൽ കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമാണ്. പുതിയ തീരുമാനം മലബാറിലേക്കുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക. സ​ർ​വി​സുകളുടെ എ​ണ്ണം കു​റ​യു​ന്ന​ത് മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകും.

സ​ർ​വി​സുകളുടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ഉ​ള്ള​ത് കു​റ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പു​തി​യ ഷെ​ഡ്യൂ​ളിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും വിധ പ്രവാസി സംഘടനകൾ അറിയിച്ചു.

TAGS :

Next Story