Quantcast

കുവൈത്തിലെ അൽ സൂർ റിഫൈനറി പൂർണമായും പ്രവർത്തനസജ്ജമായി

ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറി കുവൈത്ത് അമീർ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    30 May 2024 2:44 PM GMT

Al zour refinery in Kuwait is fully operational
X

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ റിഫൈനറി പൂർണ്ണ പ്രവർത്തനത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറിയുടെ ഉദ്ഘാടനം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹ് നിർവ്വഹിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അത്തിഖി,മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിൻറെ എണ്ണ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കുവൈത്ത് പ്രെട്രോളിയം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് അൽ സൂർ റിഫൈനറി. പദ്ധതി ഉദ്ഘാടനത്തോടെ ആറ് എണ്ണ ശുദ്ധീകരണ ശാലകളിലായി പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ ശുദ്ധീകരണ ശേഷി കുവൈത്ത് കൈവരിക്കും. പ്രതിദിനം 6,15,000 ബാരൽ ഉത്പാദനശേഷിയുള്ള അൽ സൂർ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിർമ്മാണം 2018 ലാണ് ആരംഭിച്ചത്.

റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും. രാജ്യത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പ്രാദേശിക പവർ സ്റ്റേഷനുകൾക്ക് ശുദ്ധമായ ഇന്ധനം നൽകുന്നതിലും അൽസൂർ റിഫൈനറിക്ക് കാര്യമായ പങ്കുണ്ട്.

TAGS :

Next Story