അറ്റകുറ്റപ്പണി: പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഇന്ന് തടസ്സപ്പെടും
ഇന്ന് ഉച്ചയ്ക്ക് 1:00 മുതലാണ് സേവനങ്ങൾ തടസ്സപ്പെടുക
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിവെക്കും. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതലാണ് സേവനങ്ങൾ തടസ്സപ്പെടുക. സെപ്തംബർ 28 ശനിയാഴ്ചയോടെ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി മെയിന്റനൻസ് കാലയളവിന് മുമ്പ് അടിയന്തിര ഇടപാടുകൾ പൂർത്തിയാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ഭാവിയിലേക്കുള്ള സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇലക്ട്രോണിക് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനുള്ള PAM-ന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അറ്റകുറ്റപ്പണികളെന്ന് അധികൃതർ അറിയിച്ചു
Next Story
Adjust Story Font
16