Quantcast

ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

പ്രവാസികൾക്ക് ഡിസംബർ 30 വരെയും സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയുമാണ് ബയോമെട്രിക് എടുക്കാനുള്ള സമയപരിധി

MediaOne Logo

Web Desk

  • Updated:

    22 May 2024 1:06 PM

Published:

22 May 2024 1:04 PM

All transactions for those who do not complete the biometric will be suspended; Ministry of Home Affairs with warning
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. സഹൽ ആപ്ലിക്കേഷൻ വഴിയോ, മെറ്റ പ്ലാറ്റ്‌ഫോം വഴിയോ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാത്തവരെ കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചയക്കും.

പ്രവാസികൾക്ക് ഡിസംബർ 30 വരെയും സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയുമാണ് ബയോമെട്രിക് എടുക്കാനുള്ള സമയപരിധി. ഈ സമയപരിധിക്കകം എല്ലാവരും ബയോമെട്രിക് പൂർത്തിയാക്കണം. നേരത്തെ സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് പിന്നീട് നീട്ടുകയായിരുന്നു.


TAGS :

Next Story