Quantcast

അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻ്; ഖാദിസിയ ജേതാക്കളായി

കലാശപ്പോരാട്ടത്തിൽ സാൽമിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖാദിസിയ തോൽപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    22 May 2024 1:31 PM GMT

അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻ്; ഖാദിസിയ ജേതാക്കളായി
X

കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഖാദിസിയ ജേതാക്കളായി. കലാശപ്പോരാട്ടത്തിൽ സാൽമിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖാദിസിയ തോൽപ്പിച്ചത്. ജാബിർ അൽഅഹ്‌മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടന്നത്.

അമീർ കപ്പിന്റെ ചരിത്രത്തിൽ 17ാം കിരീടം ചൂടിയിട്ടുള്ള കരുത്തരായ ഖാദിസിയക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാൽമിയക്ക് കഴിഞ്ഞില്ല. 90ാം മിനിറ്റിൽ ഖാദിസിയയുടെ ഇബ്രാഹിമ താൻഡിയ ഗോൾ നേടുകയായിരുന്നു. 1961-1962 സീസണിലാണ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ആരംഭിച്ചത്. കുവൈത്ത് അമീർ അടക്കം നിരവധി പ്രമുഖർ കളി കാണുവാൻ എത്തിയിരുന്നു. ജേതാക്കൾക്കുള്ള സമ്മാനങ്ങൾ അമീർ വിതരണം ചെയ്തു.

TAGS :

Next Story