Quantcast

കുവൈത്തിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം ആരംഭിച്ചു

ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ ഉപയോഗിക്കാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    12 Oct 2022 6:35 PM GMT

കുവൈത്തിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം ആരംഭിച്ചു
X

കുവൈത്തിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം ആരംഭിച്ചു. സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുമതി നൽകിയത്. കുവൈറ്റ് പേയ്മെന്റ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ആപ്പിൾ പേ പേയ്മെന്റ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആപ്പിൾ പേ സേവനം ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ഉപയോഗിക്കാൻ സാധിക്കും.

നേരത്തെ കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസായ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും.

Apple Pay Trial Launched in Kuwait

TAGS :

Next Story