യാത്രികരുടെ തർക്കം; ബാങ്കോക്കിൽനിന്ന് മടങ്ങാനിരുന്ന കുവൈത്ത് എയർവേയ്സ് വിമാനം വൈകി
സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീകളെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ
കുവൈത്ത് സിറ്റി: യാത്രികർ തർക്കിച്ചതിനെ തുടർന്ന് ബാങ്കോക്കിൽനിന്ന് മടങ്ങാനിരുന്ന കുവൈത്ത് എയർവേയ്സ് വിമാനം വൈകി. തർക്കത്തെത്തുടർന്ന് പൈലറ്റ് വിമാനം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് വിമാനം തിരിച്ചുകൊണ്ടുപോയതെന്ന് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീകളെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വിമാനത്തിനുള്ളിൽ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റാരോപിതരായ രണ്ട് വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുകയും കൂടുതൽ പരിശോധ നടത്താൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിനോട് ഉത്തരവിടുകയും ചെയ്തു.
ചില യാത്രികർക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്സ് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ നിർണായക നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത എയർവേയ്സ് വ്യക്തമാക്കി. വിമാനത്തിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ യാത്രക്കാരും കമ്പനി സുരക്ഷാ നടപടിക്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നതായി ചൂണ്ടിക്കാട്ടി. സംഭവ സമയത്ത് യാത്രക്കാരുടെ ധാരണയ്ക്കും സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു.
Adjust Story Font
16