Quantcast

അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ ഏഷ്യന്‍ പ്രവാസികൾ പിടിയിലായി

MediaOne Logo

Web Desk

  • Published:

    3 Oct 2023 2:07 AM GMT

അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ   ഏഷ്യന്‍ പ്രവാസികൾ പിടിയിലായി
X

കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ ഏഷ്യന്‍ പ്രവാസികളെ അറസ്റ്റ് ചെയ്തു. സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം വഫ്ര മേഖലയില്‍ നടത്തിയ റെയ്ഡിലും ഡീസല്‍ വില്‍പ്പന നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

TAGS :

Next Story