കുവൈത്തിൽ മയക്കുമരുന്നുനെതിരെ ശക്തമായ നടപടികളുമായി അധികൃതർ
മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും
കുവൈത്തിൽ മയക്കുമരുന്നുനെതിരെ ശക്തമായ നടപടികളുമായി അധികൃതർ. മയക്കുമരുന്നിൽ നിന്ന് യുവാക്കളെ രക്ഷിക്കാൻ ബോധവത്കരണ കാമ്പയിന് തുടക്കം കുറിക്കും. മയക്കുമരുന്നിനെതിരെ ശക്തമായി പോരാടുമെന്നും മയക്കുമരുന്നിന് അടിമപ്പെട്ടവർക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ വിപുലപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സെയ്ഫ് പാലസിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.
മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ സാമ്പത്തായ യുവ സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മാരക വിപത്ത് തടയണം. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ പിടികൂടുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. അതിനിടെ രാജ്യത്തിനകത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരുപയോഗവും അമിത ഡോസും കാരണം വർഷംതോറും നൂറുക്കണക്കിന് പേരാണ് മരിക്കുന്നത്.
Authorities take strong action against drugs in Kuwait
Adjust Story Font
16