Quantcast

ശുചിത്വ ബോധവത്കണം; എല്ലാ ഗവർണറേറ്റുകളിലും കാമ്പയിൻ ഒരുക്കുന്നു

MediaOne Logo

Web Desk

  • Published:

    17 May 2023 5:08 PM GMT

Cleanliness Campaign
X

കുവൈത്തിലെ ശുചിത്വ നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ ഷൂല അറിയിച്ചു.

മുനിസിപ്പൽ കൗൺസിലിന്റെ പുതിയ കെട്ടിടം സന്ദർശിച്ച അൽ ഷൂല, കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുചിത്വനിയമം അനുസരിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത് അടക്കമുള്ള പുതിയ ചട്ടങ്ങൾക്ക് രൂപം നൽകും.

മാലിന്യത്തിന്റെ അളവു കുറച്ച് പരിസ്ഥിതി സംരക്ഷിച്ച്, വരുംതലമുറയ്ക്കായി വിഭവങ്ങൾ കാത്തു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ വിഷയത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അൽ ഷൂല മുന്നറിയിപ്പ് നൽകി.

TAGS :

Next Story