Quantcast

കുവൈത്തിൽ റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് നിരോധനം

ഭിക്ഷാടനം, അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും

MediaOne Logo

Web Desk

  • Published:

    26 March 2023 4:38 AM GMT

Ramadan in Kuwait
X

കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാന സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നോമ്പുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് നൂറ് ദിനാർ പിഴയും ഒരു മാസത്തെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെയും അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന പ്രവാസികളെ പിടികൂടിയാൽ നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story