Quantcast

കുവൈത്തില്‍ മെയ് ഒന്ന് മുതല്‍ 4 വരെ ബാങ്ക് അവധി

MediaOne Logo

Web Desk

  • Published:

    21 April 2022 8:55 AM GMT

കുവൈത്തില്‍ മെയ് ഒന്ന് മുതല്‍ 4 വരെ ബാങ്ക് അവധി
X

കുവൈത്തില്‍ മെയ് ഒന്ന് ഞായര്‍ മുതല്‍, 4 ബുധന്‍ വരെ ബാങ്ക് അവധിയായിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷന്‍ അറിയിച്ചു. മെയ് 5 വ്യാഴാഴ്ച പൊതു അവധി ആണെങ്കിലും എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫീസുകളും പരിമിതമായ തോതില്‍ പ്രധാന ബ്രാഞ്ചുകളും തുരന്ന് പ്രവര്‍ത്തിക്കും.

രാജ്യത്തെ ആറുഗാവര്‍ണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകള്‍ വഴിയും മെയ് അഞ്ചിന് പൊതു ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നടത്താം. മെയ് എട്ടു ഞായറാഴ്ച മുതലാണ് എല്ലാ ബ്രാഞ്ചുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയെന്നും ബാങ്കിങ് അസോസിയേഷന്‍ വക്താവ് ഷെയ്ഖ അല്‍ ഈസ അറിയിച്ചു.

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചു സര്‍ക്കാര്‍ മെയ് അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ അവധി സംബന്ധിച്ച് അസോസിയേഷന്‍ വ്യക്തത വരുത്തിയത്.

അതിനിടെ പെരുന്നാള്‍ പ്രമാണിച്ച് പുതിയ കറന്‍സികള്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കാല്‍ അര, ഒരു ദിനാര്‍ പുത്തന്‍ നോട്ടുകള്‍ക്കാണ് പെരുന്നാള്‍ കാലത്ത് ആവശ്യക്കാര്‍ വര്‍ദ്ധിക്കുക. അഞ്ച്, പത്ത്, ഇരുപത് നോട്ടുകളും ഈദ് അവധിക്കുമുമ്പ് മതിയായ അളവില്‍ ബാങ്കുകളില്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story