വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി കുവൈത്ത്
ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കണമെന്നും വ്യാജ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും അധികൃതര്‍ പറഞ്ഞു
കുവൈത്ത് സിറ്റി:വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേർഡ്, ഒടിപി എന്നിവ നല്‍കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കണമെന്നും വ്യാജ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും അധികൃതര്‍ പറഞ്ഞു. വിശ്വസനീയമായ രീതിയിലായിരിക്കും തട്ടിപ്പുകാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുക. എന്നാല്‍, ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം ഫോണ്‍ കോളുകളുടെ ആധികാരികത പരിശോധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തട്ടിപ്പിന് ഇരയായാല്‍ ബാങ്കിലും പോലീസിലും ഉടന്‍ വിവരം അറിയിക്കണം. അതിനിടെ വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍മ്മിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16