Quantcast

മരുഭൂമിയിൽ സ്‌നേഹസ്പർശവുമായി ബിൽഖീസ് ഫ്രണ്ട്‌സ്

60 കിറ്റുകൾ നൽകിയതായി ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    7 Dec 2024 1:11 PM GMT

Bilqees friends provided food kits in the desert
X

കുവൈത്ത് സിറ്റി: 'സ്‌നേഹസ്പർശം' എന്ന തലക്കെട്ടിൽ മരുഭൂമിയിലെ ആട്ടിടയൻമാർക്കും മറ്റ് ജോലി ചെയ്യുന്നവർക്കുമായി സാന്ത്വനമായി ബിൽഖീസ് കൂട്ടായ്മ. വെള്ളിയാഴ്ച രാവിലെ ആറ് മണിമുതൽ വൈകീട്ട് ആറ് മണി വരെ തുടർന്ന യാത്രയിൽ ഏകദേശം 60 കിറ്റുകൾ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ബ്ലാങ്കറ്റ്, അരി, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ 60 കിറ്റുകളാണ് അബ്ബാസിയയിലെ ബിൽഖീസ് സഹോദരങ്ങൾ നൽകിയത്.

കെ.സി.കരീം, ഷംസുദ്ദീൻ കാട്ടൂർ, ആസിഫ്, റസാഖ് എൻ.പി, നാസർ, റഷീദ് ഖാൻ, കെ.സി. സത്താർ, സയ്യിദ് തങ്ങൾ, ഖാലിദ്, റിയാസ്, ഖലീഫ, മജീദ്, ഹാരിസ്, ഷാഫി, റഫീഖ്, ഷർമീദ്, റംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story