Quantcast

ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി

ക്യാമ്പിൽ അറുപതിലധികം ആളുകൾ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    3 Nov 2022 3:41 PM GMT

ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി
X

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ അറുപതിലധികം ആളുകൾ പങ്കെടുത്തു .കുവൈത്തിലെ ബ്ലഡ് ബാങ്കുകളിൽ നേരത്തെ രക്ത ദൗർലഭ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഉച്ചക്ക് ഒരുമണി മുതൽ അഞ്ചു മണി വരെ നടന്ന ക്യാമ്പില്‍ വിവിധ പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ളവര്‍ സന്നിഹിതരായിരുന്നു. ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും ബിഡികെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

TAGS :

Next Story