Quantcast

കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ കുവൈത്തിൽ നിരോധിച്ചു

സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.

MediaOne Logo

Web Desk

  • Updated:

    2022-11-24 19:20:33.0

Published:

24 Nov 2022 3:30 PM GMT

കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ കുവൈത്തിൽ നിരോധിച്ചു
X

കുവൈത്ത് സിറ്റി: കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ കുവൈത്തിൽ നിരോധിച്ചു. ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ഉത്തരവിറക്കി്.

സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കോസ്മെറ്റിക് ഉത്പന്നങ്ങളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ. നേരത്തെ സമാനമായ സാഹചര്യത്തിൽ യൂറോപ്യൻ കെമിക്കൽസ് ഏജൻസിയും ഈ വസ്തുക്കൾ നിരോധിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു.

കാൻസറിനും പ്രത്യുൽപ്പാദനത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്ന് അധികൃതർ പറഞ്ഞു. അതോടപ്പം മെഡിക്കൽ സ്റ്റോറുകളിൽനിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇവ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story