ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവന്‍സ്; കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് റെക്കോര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവന്‍സ് ലഭിക്കും
കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. അനുവദിക്കപ്പെട്ട അവധി പ്രയോജനപ്പെടുത്താത്ത ജീവനക്കാര്‍ക്ക് പകരമായി വേതനം അനുവദിക്കുന്നതാണ് നിയമം. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവന റെക്കോര്‍ഡുള്ളവര്‍ക്കാണ് ക്യാഷ് അലവന്‍സിനു അര്‍ഹതയുണ്ടാവുക.
തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതനുസരിച്ചു അഞ്ചു വര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് റെക്കോര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവന്‍സ് ലഭിക്കും.
മന്ത്രിസഭ പുറപ്പെടുവിച്ച കരട് ഉത്തരവ് അമീറിന്റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും ക്രമീകരിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് പ്രധാനമന്ത്രി ഷെയ്ഖ് സഭ ഖാലിദ് അല്‍ അഹമ്മദ് അസ്വബാഹ് നിര്‍ദേശം നല്‍കി. നാലുവര്‍ഷമായി വിവിധ കോണുകളില്‍നിന്നുയരുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഖലീല്‍ അല്‍ സ്വാലിഹ് എംപി അവതരിപ്പിച്ച കരട് നിര്‍ദേശം പാര്‍ലിമെന്റ് നേരത്തെ വോട്ടിനിട്ട് പാസാക്കിയിരുന്നു.
Adjust Story Font
16