Quantcast

പഴയ കറൻസി നോട്ടുകൾ മാറണം; നിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്‌

കുവൈത്ത് ദിനാർ അഞ്ചാം എഡിഷൻ നോട്ടുകൾ മാറാനാണ് സെൻട്രൽ ബാങ്ക് സൗകര്യം ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    18 July 2024 6:42 PM IST

പഴയ കറൻസി നോട്ടുകൾ മാറണം; നിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്‌
X

കുവൈത്ത് സിറ്റി : പഴയ കറൻസി നോട്ടുകൾ മാറാൻ നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. കുവൈത്ത് ദിനാർ അഞ്ചാം എഡിഷൻ നോട്ടുകൾ മാറാനാണ് സെൻട്രൽ ബാങ്ക് സൗകര്യം ഒരുക്കിയത്. ഇത്തരം നോട്ടുകൾ കൈവശമുള്ളവർ സെൻട്രൽ ബാങ്കിന്റെ ഫിനാൻഷ്യൽ ഹാൾ സന്ദർശിച്ച് നോട്ടുകൾ കൈമാറണം. നോട്ട് കൈമാറേണ്ടവർ വ്യക്തിഗത തിരിച്ചറിയൽ രേഖ കൊണ്ടുവരണം. നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി 2025 ഏപ്രിൽ 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം പഴയ നോട്ടുകൾ സ്വീകരിക്കില്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

TAGS :

Next Story