ഡോക്ടർമാർക്ക് മെഡിക്കൽ പ്രാക്ടീസ് ലൈസൻസ്: കുവൈത്തിലെ ടെസ്റ്റുകളിൽ പുതിയ മാറ്റങ്ങൾ
ആദ്യ ഘട്ടമെന്ന നിലയിൽ ചുരുക്കം മെഡിക്കൽ പ്രൊഫഷനുകൾക്ക് മാത്രമാണ് പുതിയ ടെസ്റ്റുകൾ ബാധകമാക്കിയിരിക്കുന്നത്
കുവൈത്തിൽ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമിക്കുന്ന ഡോക്ടർമാർക്ക് മെഡിക്കൽ പ്രാക്ടീസ് ലൈസൻസ് ലഭിക്കാനുള്ള ടെസ്റ്റുകളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യ മന്ത്രാലയം. ഏകീകൃത ഇ-ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പടെ മൂന്ന് ഘട്ടങ്ങളായാണ് ഡോക്ടർമാർക്കും മെഡിക്കൽ പ്രാക്ടീഷണർമാർക്കും ടെസ്റ്റുകൾ നടത്തുക. നിലവിൽ നടത്തുന്ന 'പ്രാഫിഷ്യൻസ് അസസ്മെന്റ് ടെസ്റ്റിന്റെ' വിപുലീകരണമാണ് പുതിയ ടെസ്റ്റുകൾ. ഇതോടെ അപേക്ഷകർക്ക് ലോകത്തെവിടെ നിന്നും ഓൺലൈനായി പരീക്ഷ എഴുതാൻ സാധിക്കും. തുടർന്ന് അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നീവ നടത്തിയതിന് ശേഷമായിരിക്കും മെഡിക്കൽ പ്രാക്ടീസ് ലൈസൻസ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യ ഘട്ടമെന്ന നിലയിൽ ചുരുക്കം മെഡിക്കൽ പ്രൊഫഷനുകൾക്ക് മാത്രമാണ് പുതിയ ടെസ്റ്റുകൾ ബാധകമാക്കിയിരിക്കുന്നത്. മറ്റ് സ്‌പെഷ്യലൈസേഷനുകൾക്കും പുതിയ നിബന്ധനകൾ ക്രമേണ ബാധകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 65 വയസ് കഴിഞ്ഞ ഡോക്ടർമാർക്ക് പ്രാക്ടീസ് ലൈസൻസ് പുതുക്കുന്നതിനായി വൈദ്യ പരിശോധന നിർബന്ധമാക്കിയിരുന്നു.
Ministry of Health has made changes to the tests to obtain medical practice licenses for doctors employed in the public and private health sector in Kuwait.
Adjust Story Font
16