Quantcast

കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയില്‍

ആദ്യ ഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം

MediaOne Logo

Web Desk

  • Published:

    8 Aug 2021 5:26 PM GMT

കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയില്‍
X

കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോർട്ട് .ആദ്യഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് മന്ത്രാലയത്തിന്റെ നീക്കം.

കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റർ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. പ്രായമേറിയവർക്കും നിത്യരോഗികൾക്കും ആയിരിക്കും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ കുവൈത്തിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പുതുവർഷ അവധി ദിനങ്ങളിലും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇസ്‌ലാമിക പുതുവര്‍ഷാരംഭ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

TAGS :

Next Story