Quantcast

കുവൈത്തിൽ 6592 പേർക്ക് കൂടി കോവിഡ്

4886 പേർക്ക് രോഗം ഭേദമായി

MediaOne Logo

Web Desk

  • Published:

    2 Feb 2022 4:01 PM GMT

കുവൈത്തിൽ 6592 പേർക്ക് കൂടി കോവിഡ്
X

കുവൈത്തിൽ 6592 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4886 പേർക്ക് രോഗം ഭേദമായി. രണ്ടു മരണവും ഇന്ന് സ്ഥിരീകരിച്ചു. 35,827 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 6592 പേർക്ക് പോസിറ്റിവ് ആയി. 18.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 54,171 പേരാണ് ആകെ രോഗികൾ. 486 പേർ കോവിഡ് കെയർ വാർഡുകളിലും 89 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

അതിനിടെ, അഞ്ചു മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം നാളെ ആരംഭിക്കുമെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്ത രക്ഷിതാക്കൾ എത്രയും വേഗം മുന്നോട്ടു വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കോവിഡിന്റെ പുതിയ വകഭേദം എല്ലാ പ്രായത്തിലുമുള്ള കുട്ടികളെയും ബാധിക്കുന്നതായും ഇവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളെ ഓർമിപ്പിച്ചു.

Covid to 6592 more in Kuwait

TAGS :

Next Story