കുവൈത്തില്‍ ക്രിമിനല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും
കുവൈത്തില്‍ ക്രിമിനല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സര്‍വീസ് ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ സഹല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാവുക.
ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായത്തോടെ ക്രിമിനല്‍ എവിഡന്‍സ് വിഭാഗമാണ് വ്യക്തികളുടെ ക്രിമിനല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനായി സഹല്‍ ആപ്പില്‍ സൗകര്യമൊരുക്കിയത്. ആധികാരികത ഉറപ്പാകാന്‍ പ്രത്യേക ക്യു ആര്‍ സെക്യൂരിറ്റി കോഡ് സഹിതമാണ് ഓണ്‍ലൈന്‍ വഴി ക്രിമിനല്‍ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുന്നത്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം വ്യക്തമാക്കി. ഇ-ഗവേണ്‍സ് വിപുലപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള സേവനം പൗരന്മാരുടെയും താമസക്കാരുടെയും സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സഹായകരമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16