കുവൈത്ത് കിരീടാവകാശി സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെടുന്നു
കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ സന്ദർശനം.
ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.
Next Story
Adjust Story Font
16