ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ധാരണാപത്രത്തിനു അംഗീകാരം നൽകി
ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ധാരണപത്രത്തിനു കുവൈത്ത് അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണപത്രം ഒപ്പിട്ടത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരേ സമയം ഉറപ്പുവരുത്തുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് ധാരണപത്രം.
റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും, തട്ടിപ്പുകൾ തടയാനും ധാരണപത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Next Story
Adjust Story Font
16