കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി ഡോ.എസ് ജയശങ്കർ
രണ്ട് വിദേശകാര്യ മന്ത്രിമാരും ഒരേ കാലത്ത് യു.എസിൽ അതത് രാജ്യങ്ങളുടെ അംബാസഡർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹുമായി ചൊവ്വാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന മേഖലകൾ, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങൾ എന്നി വിഷയങ്ങള്‍ ഇരുവരും ചർച്ചചെയ്തതായി ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .
നേരത്തെ രണ്ട് വിദേശകാര്യ മന്ത്രിമാരും ഒരേ കാലത്ത് യു.എസിൽ അതത് രാജ്യങ്ങളുടെ അംബാസഡർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ചരിത്രപരവും ഊഷ്മളവുമായ ബന്ധം തുടരുന്ന ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികമായിരുന്നു ഈ വര്‍ഷം.
Next Story
Adjust Story Font
16