Quantcast

റമദാനില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 2100 വിദേശികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    20 April 2022 1:14 PM GMT

റമദാനില്‍ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍  2100 വിദേശികളെ അറസ്റ്റ് ചെയ്തു
X

കുവൈത്തില്‍ റമദാന്‍ ഒന്ന് മുതല്‍ ഭിക്ഷാടനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 2100 വിദേശികളെ അറസ്റ്റ് ചെയ്തതായി സിരക്ഷാ വിഭാഗം അറിയിച്ചു.

ഏഷ്യ, ആഫ്രിക്ക വന്‍കരകളില്‍ നിന്നുള്ളവരാണ് പിടിയിലായവരില്‍ ഏറെയും. പൊതു സുരക്ഷാ വിഭാഗം, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, താമസകാര്യ വകുപ്പ് തുടങ്ങിയ ഡിപ്പാര്‍ട്മെന്റുകള്‍ റമദാന്‍ ഒന്ന് മുതല്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായിരിക്കുന്നത്.

100 ഓളം പേരെയാണ് ഭിക്ഷാടനത്തിന്റെ പേരില്‍ പിടികൂടിയത്. ഇവരില്‍ ഭൂരിഭാഗം പേരും കുവൈത്തില്‍ താമസാനുമതിയുള്ളവരാണ്. ഭിക്ഷാടകരായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും അഡ്മിനിസ്ട്രേറ്റീവ് ഡയമന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

താമസരേഖകള്‍ ഇല്ലാത്തവര്‍, പൊതു ധാര്‍മികത ലംഘിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍, ചൂതാട്ടക്കാര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

TAGS :

Next Story