കുവൈത്തില്‍ ജുമുഅ പള്ളികളിലും തെരഞ്ഞെടുക്കപെട്ട മൈതാനങ്ങളിലും പെരുന്നാൾ നമസ്കാരത്തിന് അനുമതി
മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല.
കുവൈത്തിൽ ജുമുഅ നടക്കുന്ന പള്ളികളിലും തെരഞ്ഞെടുക്കപെട്ട ഹാളുകളിലും മൈതാനങ്ങളിലും നാളെ പെരുന്നാൾ നമസ്കാരം നടക്കും . വലിയ പള്ളികളിലും ഈദുഗാഹുകളിലും സ്ത്രീകൾക്കും ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ട്. പുലർച്ചെ 5. 16 നാണു പെരുന്നാൾ നമസ്കാരം.
കഴിഞ്ഞ വർഷം ബലി പെരുന്നാളിന് കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരമെങ്കിൽ ഇത്തവണ പള്ളിയിൽ പോകാം. രാജ്യത്ത് ജുമുഅ നടക്കാറുള്ള എല്ലാ പള്ളികളിലും ഈദ് നമസ്കാരം ഉണ്ടാകും. സ്ഥലസൗകര്യം ഉള്ള വലിയ പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനമുണ്ടാകും.
രാവിലെ 5.16ന് ആണ് പെരുന്നാൾ നമസ്കാരം. പ്രാർഥനക്കെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. നമസ്‍കാരത്തിനായി അണി നിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല.
ഓരോരുത്തരും സ്വന്തമായി നമസ്കാരവിരി കൊണ്ട് വരണം. വിവിധ സ്പോർട്സ് കേന്ദ്രങ്ങളിലും യൂത്ത് സെൻററുകളിലും ഈദ്ഗാഹ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. നമസ്‍കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണമെന്നു ഇമാമുമാർക്ക് ഔകാഫ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് .
Adjust Story Font
16