വന്‍തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ; പുകയില വിൽപ്പന കമ്പനി അടച്ചുപൂട്ടി
കുവൈത്തില്‍ വന്‍ തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് പുകയില വിൽപ്പന കമ്പനി അടച്ചുപൂട്ടി. വാണിജ്യ നിയന്ത്രണ വകുപ്പ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത ഇ-സിഗരറ്റുകൾ പിടിച്ചിടുത്തത്.
ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡും , 273 കിലോഗ്രാം പുകയില അസംസ്കൃത വസ്തുക്കളും കമ്പനിയില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ഗോഡൗണുകളിൽ നിന്നും കാലാവധി കഴിഞ്ഞ കാൽ ടൺ തേനും കണ്ടെടുത്തു. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.രാജ്യത്ത് നിലവില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.
Next Story
Adjust Story Font
16