പെരുന്നാൾ അവധിദിനങ്ങളിൽ കുവൈത്തില്‍ എമർജൻസി മെഡിക്കൽ സേവനം
അവധിദിനങ്ങളില്‍ 20 ഡെന്റൽ ക്ലിനിക്കുകളും 5 എമർജൻസി മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാൾ അവധിദിനങ്ങളില്‍ 20 ഡെന്റൽ ക്ലിനിക്കുകളും 5 എമർജൻസി മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെന്റൽ ക്ലിനിക്കുകള്‍ രാവിലെ 7.30 മുതൽ രാത്രി 9 വരെയും എമർജൻസി മെഡിക്കൽ സെന്ററുകളുടെ സേവനം മുഴുവന്‍ സമയവും ലഭ്യമായിരിക്കും.
ഫർവാനിയ, ജാബർ അൽ-അഹമ്മദ്, അദാൻ, ജഹ്റ എന്നീ ആശുപത്രികളും അമീരി സെന്ററിലും രാത്രി 10 മുതൽ രാവിലെ 6 വരെ സ്പെഷ്യലൈസ്ഡ് എമർജൻസി ഡെന്റൽ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജാബ്രിയ ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ള രക്തപ്പകർച്ച സേവന വകുപ്പും പെരുന്നാള്‍ അവധി ദിനങ്ങളില്‍ തുറന്നിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Next Story
Adjust Story Font
16