വിമോചന ദിനത്തിൽ ജനങ്ങൾക്കും പ്രവാസികൾക്കും ആശംസകൾ നേർന്ന് കുവൈത്ത് അമീർ
ദേശീയ-വിമോചന ദിനത്തിൽ കുവൈത്ത് ജനങ്ങൾക്കും പ്രവാസികൾക്കും ആശംസകൾ നേർന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. രാജ്യ സുരക്ഷയും ദേശീയ ഐക്യവും ശക്തിപ്പെടുത്താൻ ഒരുമിച്ചു നിൽക്കാൻ സ്വദേശികളോടും പ്രവാസി സമൂഹത്തോടും കുവൈത്ത് അമീർ ആഹ്വാനം ചെയ്തു.
ആഘോഷങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും ആഹ്ലാദത്തേയും പങ്കാളിത്തത്തേയും അമീർ അഭിനന്ദിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ ദിനാഘോഷങ്ങളെ അഭിനന്ദിച്ച അമീർ കുവൈത്തിന്റെ വിമോചനത്തിൽ അന്തരിച്ച അമീർ ശൈഖ് ജാബിർ അൽഅഹമ്മദ് അൽ ജാബിർ അസ്സബാഹ്, അമീർ ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലീം അസ്സബാഹ്, അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ സംഭാവനകളെ അനുസ്മരിച്ചു. ദേശീയ ദിനത്തിൽ കുവൈത്തിന് ആശംസകൾ നേർന്ന അറബ്, സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്കും അമീർ നന്ദി പറഞ്ഞു.
Next Story
Adjust Story Font
16