Quantcast

ഖത്തറിൽ നടക്കുന്ന എക്‌സ്‌പോ 2023 ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്ത് അമീറിന് ക്ഷണം

MediaOne Logo

Web Desk

  • Published:

    22 Aug 2023 12:43 AM IST

qatar expo2023
X

ഖത്തറിൽ നടക്കുന്ന എക്‌സ്‌പോ- 2023 ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്ത് അമീറിന് ക്ഷണം. എക്സ്പോയിലേക്ക് ക്ഷണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കത്തയച്ചു.

തിങ്കളാഴ്ച ബയാൻ കൊട്ടാരത്തിൽ നടന്ന കൂടികാഴ്ചയിൽ കുവൈത്തിലെ ഖത്തർ അംബാസഡർ അലി അൽ മഹ്മൂദ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണകത്ത് കൈമാറി.



കൂടിക്കാഴ്ചയില്‍ അമീറി ദിവാൻ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിൽ മിഡിലീസ്റ്റിലെ ആദ്യ ഹോർട്ടി കൾചറൽ എക്സിബിഷിനാണ് ഖത്തർ വേദി ഒരുക്കുന്നത്.

TAGS :

Next Story