പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃത നിർമാണം; കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി
പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന. മരുഭൂമികളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിർമ്മാണങ്ങൾ നടത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്.
പൊതു സ്ഥലങ്ങൾ കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, കാർഷിക പൊതു അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16