കുവൈത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു; ജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം
ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് അറബ് മേഖലയില്‍ പൊതുവെ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകൂടി കണക്കിലെടുത്താണ് അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത് തീരുമാനിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും സായുധ സേനയ്ക്ക് നിര്‍ദേശം നല്‍കി.
മേഖലയിലെ അസാധാരണ സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തില്‍ സൈന്യത്തോട് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ് നിര്‍ദ്ദേശിച്ചു.
സൈനിക നടപടിയുടെ വിശദാംശങ്ങള്‍ വിലയിരുത്താനും അതിര്‍ത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞ ദിവസം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
കുവൈത്തിന് നേരെയുള്ള ഏത് ഭീഷണിയും ആക്രമണവും ചെറുക്കാൻ സൈന്യം സജ്ജമാണ് . ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് അറബ് മേഖലയില്‍ പൊതുവെ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകൂടി കണക്കിലെടുത്താണ് അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത് തീരുമാനിച്ചത്.
Adjust Story Font
16