Quantcast

കുവൈത്തിലെ കോവിഡ് വ്യാപനം: വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കും കടുത്ത നിയന്ത്രണം

ലംഘിക്കുന്നവര്‍ ആരായാലും പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    4 Jan 2022 3:02 PM GMT

കുവൈത്തിലെ കോവിഡ് വ്യാപനം: വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കും കടുത്ത നിയന്ത്രണം
X

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന കടുത്ത നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തില്‍, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന ഹാളുകളും അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശവുമായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അഹമ്മദ് അല്‍-മന്‍ഫൂഹി.

ഈ മാസം 9 ഞായറാഴ്ച മുതല്‍ അടച്ചിട്ട സ്ഥലങ്ങളിലെ എല്ലാ പൊതു പരിപാടികളും വിവാഹങ്ങളും നിര്‍ത്തിവെക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഫെബ്രുവരി 28 തിങ്കളാഴ്ച വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹോട്ടലുകളില്‍ നടത്താന്‍ തീരുമാനിച്ച വിവാഹ ചടങ്ങുകളും മറ്റും മാറ്റിവയ്ക്കാനും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തണമെന്നും, ലംഘിക്കുന്നവര്‍ ആരായാലും പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story