Quantcast

സർവകലാശാല വിഷയത്തിൽ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ പ്രതികരിച്ച് പ്രവാസി സംഘടനകള്‍

ഗവർണ്ണർ ആർഎസ്എസിന്‍റെ ചട്ടുകമാകരുതെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ

MediaOne Logo

Web Desk

  • Updated:

    2022-10-24 16:05:36.0

Published:

24 Oct 2022 3:59 PM GMT

സർവകലാശാല വിഷയത്തിൽ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ പ്രതികരിച്ച് പ്രവാസി സംഘടനകള്‍
X

സർവകലാശാല വിഷയത്തിൽ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ പ്രതികരിച്ച് വിവിധ പ്രവാസി സംഘടനകള്‍. കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണരുടെ തീരുമാനത്തെ അപലപിച്ച കല കുവൈത്ത് രാജ്യത്തിന് മാതൃകയാവുന്ന സർവ്വകലാശാലകളെ കേവല രാഷ്ട്രീയ അജണ്ട വെച്ച് തകർക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടു.

ഗവർണ്ണർ ആർഎസ്എസിന്‍റെ ചട്ടുകമാകരുതെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു. ഗവർണ്ണർ കക്ഷി രാഷ്ട്രീയത്തിന് അതീതനായിരിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികള്‍ ഇതിന് തീർത്തും വിരുദ്ധമാണ്. ആർഎസ്എസ് സർ സംഘചാലക് മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാറിനെതിരായ തുറന്ന യുദ്ധമാണ് ഗവർണ്ണർ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story