കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാം
ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ജനുവരി 29 മുതല്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു
കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം. രാജ്യത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ജനുവരി 29 മുതല്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ( http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫെബ്രുവരി 28 ആണ് അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുന്‍ഗണന. ഹജ്ജിനായി തിരഞ്ഞടുക്കുന്ന അപേക്ഷകര്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏജന്‍സി വഴി തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സൗദി അധികൃതരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിദൂനികൾക്കും ഹജ്ജ് രജിസ്ട്രേഷനായി സംവിധാനം ഒരുക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16