Quantcast

കുവൈത്തിൽ ആർട്ടിക്കിൾ 18 റെസിഡൻസിയുള്ള പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാം

കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    1 Sep 2024 6:14 PM GMT

കുവൈത്തിൽ ആർട്ടിക്കിൾ 18 റെസിഡൻസിയുള്ള പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ആർട്ടിക്കിൾ 18 റെസിഡൻസിയുള്ള പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം റദ്ദാക്കിയത്.

ആർട്ടിക്കിൾ 20, 22, 24 വിസയുള്ള പ്രവാസികൾക്ക് നിരോധനം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധമായ പ്രോസസിംഗ് അഭ്യർത്ഥനകൾ ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ-റായ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആർട്ടിക്കിൾ 18, 19 റസിഡൻസ് കൈവശമുള്ള പ്രവാസികളായ ഷെയർഹോൾഡർമാർക്ക് വാണിജ്യ സ്ഥാപനങ്ങളിൽ സ്റ്റാറ്റസ് നിലനിർത്താൻ കഴിയും.

രാജ്യത്തെ ആയിരക്കണക്കിന് കമ്പനികളിൽ വിദേശികൾ പാർട്ണർമാരോ പങ്കാളികളോ ആയി ജോലി ചെയ്യുന്നുണ്ടെന്നാണ് മാനവശേഷി മന്ത്രാലയം കണ്ടെത്തിയത്. ഒരേ സമയം കമ്പനി ഉടമകളും അതേ കമ്പനികളിൽ തന്നെ തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് അധികൃതർ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളടക്കം നിരവധിപേർ രംഗത്ത് വന്നിരുന്നു. തുടർന്ന് വാണിജ്യ മന്ത്രാലയം പഴയ സ്ഥിതി പുനഃസ്ഥാപിക്കുകയായിരുന്നു.


TAGS :

Next Story