കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട്: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വെള്ളിയാഴ്ചത്തെ താപനില 45°C നും 47°C നും ഇടയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കടുത്ത ചൂടുണ്ടാകും. വെള്ളിയാഴ്ചത്തെ താപനില 45°C നും 47°C നും ഇടയിലായിരിക്കും. മിതമായതോ തീവ്രമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വെള്ളിയാഴ്ച പൊടിപടലത്തിന് കാരണമാകും. ശനിയാഴ്ച 45°C നും 48°C നും ഇടയിലായിരിക്കും താപനില. കുവൈത്ത് ന്യൂസ് ഏജൻസിയാണ് വിവരം പങ്കുവെച്ചത്.
Next Story
Adjust Story Font
16