രക്ത പരിശോധന റിപ്പോർട്ടിൽ കൃത്രിമം; ഇന്ത്യക്കാരടങ്ങിയ പ്രതികൾക്ക് പത്ത് വർഷം തടവ് ശിക്ഷ
കുവൈത്തിൽ രക്ത പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാണിച്ച 8 വിദേശികളെ കോടതി പത്ത് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയിൽ കൃത്രിമം കാണിച്ച സംഘത്തെയാണ് കോടതി ശിക്ഷിച്ചത്.
നേരത്തെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇന്ത്യക്കാരും ഈജിപ്ഷ്യനും അടങ്ങുന്ന ആരോഗ്യ ജീവനക്കാർ ഉൾപ്പടെയുള്ള പ്രതികളെ പോലിസ് പിടികൂടിയത്. വിദേശികളിൽ നിന്ന് ഇടനിലക്കാർ വഴി പണം വാങ്ങിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്.
രക്ത സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ ഹെൽത്ത് ഇൻസ്‌പെക്ടറുടേയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെയാണ് ഇവർ കൃത്രിമം നടത്തിയിരുന്നത്. കുവൈത്തിലെ നിയമപ്രകാരം ഏതെങ്കിലും സർക്കാർ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തുന്നതും അവ വ്യാജമായി നിർമിക്കുന്നതും പിഴയും തടവും ചുമത്താവുന്ന കുറ്റമാണ്.
Adjust Story Font
16