Quantcast

കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമാക്കും

നിലവിൽ ഒരു മാസത്തെ കാലയളവാണ് അനുവദിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    13 Dec 2024 8:08 AM

Published:

13 Dec 2024 6:34 AM

One million Indians in Kuwait, second in population
X

കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി. വിസ കച്ചവടം നടത്തുന്നവർക്കെതിരെ മൂന്ന് മുതൽ അഞ്ച് വർഷം തടവോ, പത്തായിരം ദിനാർ വരെ പിഴയോ ചുമത്തുമെന്നും അൽ അദാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ വിസിറ്റിംഗ് വിസക്ക് ഒരു മാസത്തെ കാലയളവാണ് അനുവദിക്കുന്നത്. വിദേശികൾക്ക് അഞ്ച് വർഷം വരെ കുവൈത്തിൽ സ്ഥിര താമസാവകാശം നേടാനും നിയമം അനുവദിക്കുന്നു. കാബിനറ്റ് തീരുമാനമനുസരിച്ച് റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസി അനുവദിക്കും. വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസ് വിസയും നൽകും.

വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയുടെ നിർദ്ദേശമനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അലി അൽ അദാനി വ്യക്തമാക്കി. സന്ദർശന വിസയുടെ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

നിയമലംഘനം ഉണ്ടായാൽ 'സഹ്ൽ' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ, പുതിയ റസിഡൻസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

TAGS :

Next Story