Quantcast

ഫെഡറേഷൻ ഓഫ് രജിസ്റ്റർഡ് അസോസിയേഷൻസ് കുവൈത്ത് (ഫിറ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈത്തിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

MediaOne Logo

Web Desk

  • Published:

    24 March 2025 4:22 PM

ഫെഡറേഷൻ ഓഫ് രജിസ്റ്റർഡ് അസോസിയേഷൻസ് കുവൈത്ത് (ഫിറ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് രജിസ്റ്റർഡ് അസോസിയേഷൻസ് കുവൈത്ത് (ഫിറ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫിറ ജോയിന്റ് കൺവീനർ ഷൈജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഫിറ കൺവീനറും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ അൻവർ സഈദ് റമദാൻ സന്ദേശം നൽകി. കുവൈത്തിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

വിവിധ സംഘടനകളുടെ പ്രതിനിധികളായി ബത്താർ വൈക്കം (ഡ്യൂഡ്രോപ്‌സ്), ചെസ്സിൽ രാമപുരം (കെ.ഡി.എ.കെ - കോട്ടയം), അലക്‌സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടൻ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ), എം.എ.നിസാം (ട്രാക് - തിരുവനന്തപുരം), കൃഷ്ണൻ കടലുണ്ടി (വീക്ഷണം), രാഗേഷ് പറമ്പത്ത് (കെ.ഡി.എ - കോഴിക്കോട്), ഷൈനി ഫ്രാങ്ക് (പ്രവാസി ലീഗൽ സെൽ), റാഷിദ് (കെ.ഇ.എ - കണ്ണൂർ), ഷൈല മാർട്ടിൻ (മലപ്പുറം), വിജോ പി തോമസ് (കെ.കെ.സി.ഒ), ഷൈജു (കോഡ്പാക്ക് - കോട്ടയം), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാൾഡ് ജോസ്, ഷിജോ എം ജോസ് (ഫോക്കസ്), ബിജോ പി ബാബു (അടൂർ എൻആർഐ), വത്സരാജ് (കർമ്മ), ജിമ്മി ആന്റണി (അങ്കമാലി അസോസിയേഷൻ), പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല (ഓവർസീസ് എൻസിപി) എന്നിവർ ആശംസകൾ അറിയിച്ചു.

ജെയിംസ് വി കൊട്ടാരം (തിരുവല്ല), ജിനേഷ് (വയനാട് അസോസിയേഷൻ), ഷൈറ്റസ്റ്റ് തോമസ് (പത്തനംതിട്ട), സക്കീർ (പാൽപക്ക് - പാലക്കാട്), ജെറാൾഡ് ജോസ് (വേൾഡ് മലയാളി കൗൺസിൽ) എന്നിവരും പങ്കെടുത്തു. ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.

TAGS :

Next Story