മരുന്നിന് ഫീസ്; ആശുപത്രി സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം 60% കുറഞ്ഞു
കുവൈത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നിന് ഫീസ് ഏർപ്പെടുത്തിയ ശേഷം ആശുപത്രികൾ സന്ദർശിക്കുന്ന വിദേശി രോഗികളുടെ എണ്ണം അറുപത് ശതമാനം കുറഞ്ഞതായി പ്രാദേശിക പത്രമായ അൽ സെയാസ്സ റിപ്പോർട്ട് ചെയ്തു.
നേരത്തെ പ്രതിദിനം 1,200 രോഗികൾ ചികത്സക്കായി വന്നിരുന്ന ക്ലിനിക്കുകളിൽ സന്ദർശകരുടെ എണ്ണം 400ൽ താഴെയായാണ് കുറഞ്ഞത്. പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചത്. മുമ്പ് സൗജന്യമായിരുന്ന മരുന്നിനാണ് ആരോഗ്യ മന്ത്രാലയം ഫീസ് ഏർപ്പെടുത്തിയത്.
പ്രമേഹ ക്ലിനിക്കുകളിലും എമർജൻസി വിഭാഗത്തിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ചികത്സ നേടുന്ന വിദേശികൾക്ക് സ്വകാര്യ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങാമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16