Quantcast

വാടക കരാർ അവസാനിച്ച കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ് ധന മന്ത്രാലയം ഏറ്റെടുക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-09 00:42:10.0

Published:

9 March 2023 6:11 AM IST

Finance Ministry takes over Kuwaits Friday Market
X

വാടക കരാർ അവസാനിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ് ധന മന്ത്രാലയം ഏറ്റെടുക്കുന്നു. ലീസിങ് കമ്പനിയുമായുള്ള കരാര്‍ മാർച്ച് 1 ന് അവസാനിച്ചതിനെ തുടര്‍ന്നാണ്‌ ഉടമസ്ഥാവകാശം തിരിച്ചെടുക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅയില്‍ വാരാന്ത്യത്തില്‍ ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്. നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്ന ഫ്രൈഡേ മാർക്കറ്റില്‍ പുതിയതും പഴയതുമായ മിക്ക സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്.

സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് ഫ്രൈഡേ മാർക്കറ്റിനെ കൂടുതലും ആശ്രയിക്കുന്നത്. അതിനിടെ പ്രോപ്പർട്ടി ഡിപ്പാർട്ട്‌മെന്റ് ഫ്രൈഡേ മാർക്കറ്റ് പുനരാരംഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.





TAGS :

Next Story