Quantcast

കുവൈത്ത് സാറ്റ്-1ൽ നിന്ന് ആദ്യ സിഗ്നലുകൾ എത്തിത്തുടങ്ങി

കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നാഴികക്കല്ലായാണ് കുവൈത്ത് സാറ്റ്-1നെ കാണുന്നത്

MediaOne Logo

Web Desk

  • Published:

    7 Jan 2023 4:57 PM GMT

കുവൈത്ത് സാറ്റ്-1ൽ നിന്ന് ആദ്യ സിഗ്നലുകൾ എത്തിത്തുടങ്ങി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ ബഹിരാകാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ൽ നിന്ന് ആദ്യത്തെ സിഗ്നലുകൾ എത്തിത്തുടങ്ങി. പൂർണ സിഗ്നലുകളുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് ഡയറക്ടർ ജനറൽ ഡോ. അൽഫാദൽ പറഞ്ഞു.

വിക്ഷേപണ ശേഷം നിയുക്ത ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ പ്രവർത്തനം, വിവരങ്ങൾ കൈമാറുന്നതിലുള്ള കാര്യക്ഷമത എന്നിവയെല്ലാം കൂടുതൽ സിഗ്നലുകൾ എത്തുന്നതോടെ വ്യക്തമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ സ്റ്റേഷനിൽ ലഭിക്കുന്ന സിഗ്നൽ ഉപയോഗിച്ചാണ് വിനിമയങ്ങൾ നടത്തുക.

ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ വഴി പകര്‍ത്തുന്ന ചിത്രങ്ങള്‍ വഴി രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യുവാന്‍ കഴിയും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുവൈത്ത് സാറ്റ്-1 യു.എസിലെ ഫ്ലോറിഡ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽനിന്ന് വിക്ഷേപിച്ചത്.

കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നാഴികക്കല്ലായാണ് കുവൈത്ത് സാറ്റ്-1നെ കാണുന്നത്. ആദ്യ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിറകെ, കുവൈത്ത് സാറ്റ്-2 ചര്‍ച്ചകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story