കുവൈത്തില്‍ മത്സ്യവില ഉയരുന്നു
കുവൈത്തില്‍ മത്സ്യവില ഉയരുന്നു. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയാണ് ഉയര്‍ന്നത്.
വെള്ള ആവോലി കിലേയ്ക്ക് 16 ദിനാര്‍ വരെയാണ് കൂടിയത്. ഈ വര്‍ഷം മഴയില്‍ വന്ന കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സ്വദേശികളുടെ ഇഷ്ട മത്സ്യമായ വെളുത്ത ആവോലി (സുബൈദി) വാങ്ങുന്നതിന് മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സബ്‌സിഡിയുള്ള ഡീസൽ നിയന്ത്രണം വന്നതോടെ ബോട്ടുകള്‍ കടലില്‍ പോകാതിരിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
അതിനിടെ അമിതമായി ഉയര്‍ന്ന വരുന്ന മത്സ്യവില നിയന്ത്രിക്കാന്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രാദേശിക പത്രമായ അൽ-സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു.
Next Story
Adjust Story Font
16